NRI
ഫ്ലോറിഡ: അമേരിക്കയിൽ ഈ വർഷം ഏറ്റവും കൂടുതൽ കുടിയേറ്റ വിരുദ്ധ അറസ്റ്റുകൾ നടന്നത് ഫ്ലോറിഡയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ മയാമി ഫീൽഡ് ഓഫിസിന് കീഴിൽ പ്രതിദിനം ശരാശരി 120 അറസ്റ്റുകൾ നടക്കുന്നുണ്ട്. മാർച്ച് 10 വരെയുള്ള കണക്കനുസരിച്ച് ഫ്ലോറിഡയിൽ ആകെ 9,880 അറസ്റ്റുകൾ രേഖപ്പെടുത്തി. ഇത് മറ്റ് പ്രധാന നഗരങ്ങളേക്കാൾ വളരെ കൂടുതലാണ്.
ട്രംപ് ഭരണകൂടത്തിന്റെ കൂട്ട നാടുകടത്തൽ നയങ്ങളോട് ചേർന്നുനിൽക്കുന്ന ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റസിന്റെ കർശന നടപടികളാണ് ഈ വർധനവിന് കാരണം.
ക്രിമിനൽ പശ്ചാത്തലമില്ലാത്ത സാധാരണ കുടിയേറ്റക്കാരെ പോലും കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നതിനെതിരെ റിപ്പബ്ലിക്കൻ ഷെരീഫുമാരും പ്രാദേശിക നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
മികച്ച രീതിയിൽ ജീവിക്കുന്നവർക്ക് പൗരത്വത്തിന് വഴിയൊരുക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
ഓറഞ്ച് കൗണ്ടി പോലുള്ള സ്ഥലങ്ങളിൽ തടവുകാരുടെ എണ്ണം വർധിച്ചതിനെത്തുടർന്ന്, ക്രിമിനൽ കുറ്റമില്ലാത്തവരെ പാർപ്പിക്കുന്നതിന് പ്രാദേശിക ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ ഫ്ലോറിഡയിൽ മാത്രം നാടുകടത്തൽ ഭീഷണി നേരിടുന്ന ഏകദേശം 10 ലക്ഷത്തോളം പേരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
Kerala
കൊല്ലം: മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തതിന് പോലീസിനെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ. കൊട്ടാരക്കരയിൽ വച്ച് കൺട്രോൾ റൂം എസ്ഐ രാജേഷ് കുമാർ, സിപിഒ നിക്സൺ എന്നിവരെ ആക്രമിക്കാൻ ശ്രമിച്ച വെങ്കിടേഷ്, മനീഷ് എന്നിവരാണ് പിടിയിലായത്.
മദ്യപിച്ച് രണ്ട് പേർ വാഹനത്തിൽ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കൊട്ടാരക്കര റെയിൽവേ ഓവർ ബ്രിഡ്ജിൽവച്ച് പോലീസ് ഇവരെ തടയുകയായിരുന്നു. തുടർന്ന് പ്രകോപിതരയി പ്രതികൾ പോലീസുകാരെ അസഭ്യം വിളിക്കുകയും എസ്ഐയുടെ ഷർട്ട് വലിച്ചു കീറാൻ ശ്രമിക്കുകയുമായിരുന്നു.
ഇത് തടയാനെത്തിയ സിപിഒയെ പ്രതികൾ കൈയേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച പ്രതികൾ സെല്ലിൽ കിടന്നും പോലീസുകാരെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
District News
ഇടുക്കി: ലഹരിക്കെതിരേയുള്ള ബോധവത്കരണവുമായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ മോട്ടോർ സൈക്കിൾ റാലി ചെറുതോണിയിൽ സമാപിച്ചു. ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡീഷണൽ പോലീസ് സൂപ്രണ്ട് ഇമ്മാനുവൽ പോൾ അധ്യക്ഷത വഹിച്ചു.
ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്, ഇടുക്കി ഡിവൈഎസ്പി രാജൻ കെ. അരമന, ഡിസിആർബി ഡിവൈഎസ്പി കെ.ആർ. ബിജു, നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി മാത്യു ജോർജ്, കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോൻ, ഇടുക്കി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ടോമി മാപ്പിളക്കാലയിൽ എന്നിവർ പ്രസംഗിച്ചു.
ബൈക്ക് റാലിയിൽ പങ്കെടുത്ത റൈഡേഴ്സിന് പോലീസ് സഹകരണ സംഘം നൽകിയ ഉപഹാരം ജില്ലാ പോലീസ് മേധാവി കൈമാറി. സംസ്ഥാന സ്കൂൾ മീറ്റിൽ 100 മീറ്ററിൽ റെക്കോർഡ് നേടിയ ദേവപ്രിയ ഷൈബുവിനും ഉപഹാരം സമ്മാനിച്ചു.
District News
തൊടുപുഴ: എംഡിഎംഎയുമായി കെട്ടിട നിർമാണ കരാറുകാരൻ പോലീസിന്റെ പിടിയിലായി. തൊടുപുഴ പട്ടയം കവല സ്വദേശിനെടുങ്കണ്ടത്തിൽ റഷീദാണ് (47) പിടിയിലായത്. ഇയാളിൽ നിന്ന് അഞ്ച് ഗ്രാമോളം എംഡിഎംഎയും 23 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. റഷീദ് വിഐപികൾക്ക് ഇടയിൽ രാസലഹരിയുടെ വ്യാപാരം നടത്തുന്നയാളാണെന്നാണ് പോലീസ് നൽകുന്ന വിവരം.
കഴിഞ്ഞ കുറച്ച് നാളുകളായി റഷീദ് പോലീസിന്റെ നിരീഷണത്തിലായിരുന്നു. ഇന്നലെ രാത്രി ഇയാൾ ലഹരിക്കച്ചവടത്തിനായി തൊടുപുഴയിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.
തുടർന്ന് തൊടുപുഴ പോലീസും ഡിവൈഎസ്പിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് ഇയാളുടെ മുറിയിൽ പരിശോധന നടത്തിയപ്പോഴാണ് ലഹരി ഉത്പ്പന്നങ്ങൾ കണ്ടെത്തിയത്. ഇയാൾക്കൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നെങ്കിലും ഇവർക്ക് ലഹരി ഇടപാടിൽ പങ്കില്ലാത്തതിനാൽ ഇവരെ പിന്നീട് വിട്ടയച്ചു.
പ്രിൻസിപ്പൽ എസ്ഐ ഗൗതം, ജൂണിയർ എസ്ഐ കണ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Kerala
കാഞ്ഞങ്ങാട്: മദ്യലഹരിയിൽ അപകടകരമായ വിധത്തിൽ ദേശീയപാതയിലൂടെ കാറോടിച്ച അധ്യാപിക അറസ്റ്റിൽ. പടന്നക്കാട് എസ്എൻടിടിഐക്ക് സമീപം നാദപല്ലവിയിലെ ജി. പുഷ്പലതയെയാണ് (52) ഹൊസ്ദുർഗ് എസ്ഐ ടി. അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഐങ്ങോത്ത് പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ അമിതവേഗത്തിലെത്തിയ കാർ തടഞ്ഞ് പരിശോധന നടത്തിയപ്പോഴാണ് പുഷ്പലത മദ്യലഹരിയിലാണെന്നു കണ്ടെത്തിയത്. കാറും കസ്റ്റഡിയിലെടുത്തു.